തൃപ്രയാർ: ഓണാഘോഷത്തിന്റെ ഭാഗമായി ശ്രീരാമ സ്വാമി ക്ഷേത്രത്തിന് മുൻവശം കനോലിക്കനാലില്‍ നടക്കുന്ന ജലോത്സവം ഇന്ന് (06.09.2025) ഉച്ചയ്ക്ക് രണ്ടിന് റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.രണ്ട് ഗ്രേഡിലായി 21 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. എ ഗ്രേഡില്‍ എട്ട് വള്ളവും ബി ഗ്രേഡില്‍ 13 വള്ളങ്ങളും മത്സരിക്കും. ജലഘോഷയാത്രയ്ക്ക് ശേഷമാണ് മത്സരം നടക്കുക. കളക്ടർ അർജുൻ പാണ്ഡ്യൻ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും.
സ്മരണികയുടെ പ്രകാശനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ നിർവഹിച്ചു.
ജലോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ നിർവഹിച്ചു. കെ.ദിനേശ് രാജ എറ്റുവാങ്ങി. ചെയർമാൻ പി.എം.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തൃപ്രയാർ ദേവസ്വം മാനേജർ മനോജ് കെ.നായർ, പ്രേമചന്ദ്രൻ വടക്കേടത്ത്, ആന്റോ തൊറയൻ, സിജോ പുലിക്കോട്ടില്‍, ബെന്നി തട്ടില്‍, സി.എസ്.മണികണ്ഠൻ, പി.സി.ശശിധരൻ എന്നിവർ സംസാരിച്ചു.
