പോര്‍ച്ചുഗലിൽ ട്രാം പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 മരണം

ലിസ്ബന്‍ | പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബിലെ ഫ്യൂണിക്കുലര്‍ (ട്രാം) പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. സംഭവത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സെപ്തംബർ 3 ബുധനാഴ്ച വൈകുന്നേരമാണ് അപകടം.

ട്രാം പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല

തിരക്കേറിയ പ്രാസ ഡോസ് റസ്റ്റോറന്റുകള്‍ക്ക് സമീപമുണ്ടായ അപകടത്തില്‍ വിദേശ പൗരന്മാരും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എലവാഡോര്‍ ഡ ഗ്ലോറിയ എന്നറിയപ്പെടുന്ന ട്രാം ആണ് അപകടത്തില്‍പ്പെട്ടത്. ട്രാം പാളം തെറ്റാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. ട്രാം ഓടുന്ന ട്രാക്കില്‍ തകര്‍ന്ന് കിടക്കുന്നതായാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →