ഓപറേഷന്‍ ലൈഫ് : ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 4,513 ലിറ്റർ വെളിച്ചെണ്ണ

തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന, വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 4,513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. ഏഴ് ജില്ലകളില്‍ നിന്നാണ് ഇത്രയും വെളിച്ചെണ്ണ പിടിച്ചെടുത്തത്. .പത്തനംതിട്ട-300 ലിറ്റര്‍, ഇടുക്കി-107 ലിറ്റര്‍, തൃശൂര്‍-630 ലിറ്റര്‍, പാലക്കാട്-988 ലിറ്റര്‍, മലപ്പുറം-1,943 ലിറ്റര്‍, കാസര്‍കോട്-545 ലിറ്റര്‍ എന്നിങ്ങനെയാണ് വെളിച്ചെണ്ണ പിടിച്ചെടുത്തത്.ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്

മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു.

ഓപറേഷന്‍ ലൈഫിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ദിവസങ്ങള്‍ക്കു മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഓണക്കാല പരിശോധനകള്‍ക്കു പുറമേ പ്രത്യേക പരിശോധനകള്‍ കൂടി നടത്തിയത്. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്.

മലപ്പുറം ചെറുമുക്കിലെ റൈസ് ആന്‍ഡ് ഓയില്‍ മില്ലില്‍ നിന്നും സമീപത്തുള്ള ഗോഡൗണില്‍ നിന്നുമായി 735 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു. വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →