അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ അജ്‌സല്‍, നബീല്‍ എന്നിവരാണ് കല്ലറകടവ് അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ടത്.

ഓണ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കടവില്‍ പോയതായിരുന്നു. ഇന്ന് (ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച) ഉച്ചക്ക് രണ്ടോടെയാണ് സംഭവം. നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചില്‍ ഊര്‍ജിതമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →