റാപ്പർ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ റാപ്പർ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് (25.08.2025)പരിഗണിക്കും.കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോള്‍ തിങ്കളാഴ്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി എന്നതു കൊണ്ടു മാത്രം അതില്‍ ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് കോടതി .

വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക സമയം ആവശ്യപ്പെട്ടതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം വേടന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് പരാതിയില്‍ പറയുന്നു.വിവാഹ വാഗ്ദാനം നല്‍കി എന്നതു കൊണ്ടു മാത്രം അതില്‍ ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. വേടന്‍ ഒളിവിലാണെന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →