മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കി എം എ യൂസഫലി

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് മുണ്ടക്കൈ ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി നല്‍കുന്ന തുകയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്അദ്ദേഹം കൈമാറിയത്

ആദ്യഘട്ടത്തില്‍ അഞ്ച് കോടി രൂപ കഴിഞ്ഞ ആഗസ്തില്‍ യൂസഫലി നല്‍കിയിരുന്നു.

രിതബാധിതര്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായാണ് സഹായം. വയനാട് ദുരന്ത ബാധിതര്‍ക്കായി ആദ്യഘട്ടത്തില്‍ അഞ്ച് കോടി രൂപ കഴിഞ്ഞ ആഗസ്തില്‍ യൂസഫലി നല്‍കിയിരുന്നു. രണ്ടാം ഘട്ട സഹായമായാണ് 10 കോടി രൂപ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്. നാടിന്റെ പുനരധിവാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ മുഖ്യമന്ത്രിയെ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഉള്‍പ്പടെ വേഗത പകരുന്നതാണ് ധനസഹായം. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെദുരിതബാധിതര്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായം കൈമാറിയത്. നേരത്തെ ഇന്‍ഫോപാര്‍ക്ക് ഫേസ്-2 ല്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കൊച്ചിയില്‍ നടന്ന ലുലു ഗ്രൂപ്പിന്റെ ഐടി ട്വിന്‍ ടവര്‍ ഉദ്ഘാടന ചടങ്ങിലാണ് എം എ യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചത്. മൂന്നര ഏക്കറില്‍ ഒമ്പതര ലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന ഒരു ഐ ടി ടവറിന്റെ രൂപത്തിലായിരിക്കും ഈ നിക്ഷേപം നടത്തുകയെന്നായിരുന്നു പ്രഖ്യാപനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →