ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ സ്ഥിതിചെയ്യുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകുടീരമുള്‍പ്പെടുന്ന കെട്ടിടസമുച്ചയത്തിലെ ഒരു ദര്‍ഗയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. കെട്ടിടസമുച്ചയത്തിലെ ദര്‍ഗ ഷെരീഫ് പത്തേ ഷാ എന്ന കെട്ടിടത്തിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
തകര്‍ന്നുവീണ കെട്ടിടത്തിന് മുപ്പത് കൊല്ലത്തോളം പഴക്കമുണ്ട്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ 15-20 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇവരില്‍ ഇമാം ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. തകര്‍ന്നുവീണ കെട്ടിടത്തിന് മുപ്പത് കൊല്ലത്തോളം പഴക്കമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
മൂന്ന് പേരെ അഗ്നിരക്ഷാസേന പുറത്തെടുത്തു
വെള്ളിയാഴ് വൈകിട്ട് നാലരയോടെ ലഭിച്ച ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടഭാഗം തകര്‍ന്നുവീണ വിവരം അഗ്നിരക്ഷാസേനയ്ക്ക് ലഭിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ചിലരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. മൂന്ന് പേരെ അഗ്നിരക്ഷാസേന പുറത്തെടുത്തു
