51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം | . മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടുന്ന ഡോക്ടര്‍മാരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയത്. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാര്‍ക്കെതിരെയാണ് നടപടി

അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നു

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടാനുള്ള ഉത്തരവിട്ടത്. അധികനാളുകളായി സര്‍വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതത്പരരായ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. അതുകൊണ്ടാണ് കര്‍ശന നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →