ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന് (ജൂലൈ 23)നടക്കും

കൊല്ലം | യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന് നടക്കും. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ജൂലൈ 22 ന് രാത്രി 11.45 ഓടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. മെഡിക്കല്‍ കോളജില്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാകും വീട്ടിലെത്തിക്കുക. തുടര്‍ന്ന് മൂന്നുമണിയോടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കും. .

ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും മരിച്ചനിലയില്‍ കണ്ടത്.

വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ സംസ്‌കാരം ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷാര്‍ജയില്‍ നടന്നത്. പിതാവ് നിധീഷിനൊപ്പം വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരന്‍ വിനോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. തുടര്‍ന്നാണ് മാതാവ് ഷൈലജ വിപഞ്ചികയുടെ മൃതദേഹവുമായി നാട്ടിലെത്തിയത്. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്.

ഇത് സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. . ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിപഞ്ചിക വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് പീഡനംനേരിട്ടിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →