ധാക്ക: ബംഗ്ലാദേശ് ധാക്കയിലെ ഉത്തര മേഖലയിലുള്ള മൈൽസ്റ്റോൺ സ്‌കൂളിന് സമീപം ജൂലൈ 21 തിങ്കളാഴ്ച രാവിലെ നടന്ന യുദ്ധവിമാനാപകടം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ട് ദൃക്സാക്ഷികൾ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞ്, ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നുവീണത്. പതിനാറ് വിദ്യാർഥികളും രണ്ട് അധ്യാപകരും പൈലറ്റ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് തൗകിർ ഇസ്ലാമും ഉൾപ്പെടെ 19 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തീപിടിച്ച ശരീരവുമായി ഭയന്നോടുന്ന കുട്ടികൾ
‘ക്ലാസ് കഴിഞ്ഞ് അധ്യാപക മുറിയിലേക്ക് തിരിച്ച് വന്ന സമയത്താണ് ഒരു വലിയ പൊട്ടിത്തെറി ശബ്ദം കേട്ടത്. സംഭവിച്ചത് എന്താണെന്നറിയാൻ പുറത്തേക്ക് ഓടിയപ്പോൾ കാണേണ്ടി വന്നത് ഭീകരമായ കാഴ്ചയായിരുന്നു. തീപിടിച്ച ശരീരവുമായി ഭയന്നോടുന്ന കുട്ടികൾ. ഉടൻ വാഷ്‌റൂമിലേക്ക് ഓടി, പൊള്ളലേറ്റ വിദ്യാർത്ഥികളുടെ ശരീരത്തിൽ വെള്ളം തളിച്ചു. അപ്പോഴേക്കും തീയും പുകയും സ്കൂൾ മുഴുവൻ വ്യാപിച്ചിരുന്നു. അതേസമയം, മറ്റൊരു അധ്യാപകൻ ക്ലാസ്മുറികൾ ഒഴിപ്പിക്കാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. തിരിച്ചെത്തിയപ്പോഴേക്കും പൊള്ളലേറ്റ നിലയിൽ
നിസ്സഹായായി അദ്ധ്യാപിക
സഹപ്രവർത്തകരെയും കാണേണ്ടിവന്നു. കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടപ്പോൾ നിസ്സഹായായി നിൽക്കാനേ കഴിഞ്ഞുള്ളൂ. എനിക്ക് മാത്രം എന്താണ് ഒന്നും സംഭവിക്കാതിരുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി’- സംഭവത്തിന് ദൃക്സാക്ഷിയായ മൈൽസ്റ്റോൺ അധ്യാപിക പൂർണിമ ദാസ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
