കന്‍വാര്‍ തീര്‍ത്ഥാടകര്‍ സി ആര്‍ പി എഫ് ജവാനെ വളഞ്ഞിട്ടു മര്‍ദ്ദിച്ചു

മിര്‍സാപൂര്‍ | കാവിധാരികളായ കന്‍വാര്‍ തീര്‍ത്ഥാടകര്‍ റെയില്‍വേ സ്റ്റേഷനില്‍ സി ആര്‍ പി എഫ് ജവാനെ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ റെയില്‍വേ സ്റ്റേഷനിൽ ട്രെയിന്‍ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം..സംഭവത്തില്‍ ഏഴു തീര്‍ഥാടകരെ അറസ്റ്റ് ചെയ്തു. ആദ്യം മര്‍ദ്ദനമേറ്റ് ജവാന്‍ വീണു. ഇതിന് ശേഷം ജവാനെ നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തു.

ഗംഗാ നദിയില്‍ നിന്ന് വെള്ളവുമായി ശിവക്ഷേത്രത്തിലേക്ക് പോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര. ജൂലൈ 11 മുതല്‍ 23 വരെ നടക്കുന്ന തീര്‍ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →