ചെമ്ബഴന്തി ആനന്ദേശ്വരത്ത് വീണ്ടും തെരുവുനായ ആക്രമണം

പോത്തൻകാേട്: ചെമ്പഴന്തി ആനന്ദേശ്വരത്ത് കഴിഞ്ഞദിവസം കുട്ടികളടക്കം നിരവധി പേരെ കടിച്ച തെരുവ്നായ ഇന്നലെ(ജൂലൈ10) വീണ്ടും മൂന്ന്പേരെ ആക്രമിച്ചു.ആനന്ദേശ്വരം സ്വദേശി ഗീത(60),അനില്‍കുമാർ(70),മുരളീധരൻനായർ (55) എന്നിവർക്കാണ് കടിയേറ്റത്.
രണ്ടുപേർ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലും,ഒരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

നഗരസഭ ജീവനക്കാരെത്തി നായയെ പിടികൂടി ഷെല്‍ട്ടറിലാക്കി.

ഇന്നലെ രാവിലെ ആനന്ദേശ്വരത്ത് കടയില്‍ പോയ ഗീതയുടെ കാലിലാണ് ആദ്യം നായ കടിച്ചത്.തുടർന്ന് സമീപത്തുണ്ടായിരുന്ന അനില്‍കുമാറിന്റെ കാലിലും കടിച്ചു. അവിടുന്ന് രക്ഷപ്പെട്ട നായ സമീപ പ്രദേശങ്ങളിലെ തെരുവുനായ്ക്കളെയും വളർത്ത് മൃഗങ്ങളെയും ആക്രമിച്ചതിനുശേഷം,സ്വന്തം ഉടമയായ മുരളീധരന്റെ വീട്ടിലെത്തി. തുടർന്ന് നായയെ അനുനയിപ്പിച്ച്‌ കെട്ടിയിടാൻ നോക്കിയ മുരളീധരന്റെ കാലിലും കടിച്ചു. കടിയേറ്റെങ്കിലും, മുരളീധരൻ നായയെ പിടികൂടി വീട്ടിനകത്താക്കി ഗേറ്റ്പൂട്ടി.തുടർന്ന് കൗണ്‍സിലർ ആശാബാബുവിന്റെ നേതൃത്വത്തില്‍ നഗരസഭ ജീവനക്കാരെത്തി നായയെ പിടികൂടി ഷെല്‍ട്ടറിലാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →