സൂറത്ത്: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് – ജയ്പൂർ ഇൻഡിഗോ വിമാനം 6E-784 ആണ് തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് ഒരു മണിക്കൂർ വൈകിയത്. ലഗേജ് ഡോറിലാണ് തേനീച്ചക്കൂട്ടം എത്തിയത്. .അഗ്നിശമന വിഭാഗം എത്തി വെള്ളം ചീറ്റിച്ചാണ് തേനീച്ചക്കൂട്ടത്തെ പായിച്ചത്.
. ഇത് ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണ്. അതിനാല്‍ ക്ലിയറൻസിന് ശേഷം വിമാനം പുറപ്പെട്ടു. പ്രോട്ടോക്കോളുകള്‍ പാലിച്ചു’. ഇൻഡിഗോ വക്താവ് എൻഡിടിവിയോട് പറഞ്ഞു
