തിരുവനന്തപുരം | ആശുപത്രി ഭരണത്തില്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആരോഗ്യ വിദഗ്ധനും സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് അംഗവുമായ ഡോക്ടര്‍ ബി ഇഖ്ബാല്‍. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ ഉണ്ടാവണം. സ്ഥാപന മേധാവികള്‍ക്കുള്ള സാമ്പത്തിക അധികാരം വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍ ഇഖ്ബാല്‍ മുന്നോട്ടുവയ്ക്കുന്നത്.
ആശുപത്രി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല
ആശുപത്രി സേവന മേഖലകള്‍ എല്ലാം ആധുനികവല്‍ക്കരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. ആശുപത്രി ഭരണത്തില്‍ നിയമിക്കപ്പെടുന്നത് മതിയായ പരിചയമില്ലാത്തവര്‍ ആണെന്നും ആശുപത്രി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല എന്നതും ഗുരുതരമായ പ്രശ്നമാണെന്നും ഡോ. ഇഖ്ബാല്‍ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
