സ്‌കൂട്ടർ യാത്രക്കാരിയെ പിന്തുടര്‍ന്നെത്തി തള്ളിയിട്ട് പരുക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മല്ലപ്പള്ളി | രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോയ യുവതിയെ പിന്തുടര്‍ന്നെത്തി പുറത്ത് പിടിച്ച് തള്ളിയിട്ട് പരുക്കേല്‍പ്പിച്ചു. മല്ലപ്പള്ളിയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. വായ്പൂര്‍ സ്വദേശിനിയായ യുവതിയെ ജൂൺ 16ന് രാത്രി 8.45ന് ശാസ്താംകോയിക്കല്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത് . അക്രമിയെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വായ്പൂര്‍ കോട്ടാങ്ങല്‍ പുത്തന്‍പുരയില്‍ വിഷ്ണു മോന്‍(20) ആണ് അറസ്റ്റിലായത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. .

.ജോലി ചെയ്യുന്ന ഹോട്ടലിന് മുന്നില്‍ നിന്ന് സ്ത്രീകളെ ശല്യം ചെയ്യുന്നതായി കണ്ട നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ 16ന് രാത്രി യുവതിയെ ആക്രമിച്ചതും താനാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →