പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റില്‍

കൊച്ചി | പള്ളുരുത്തിയില്‍ യുവാവിന്റെ മൃതദേഹം വാഹനത്തിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ആഷിക്കിന്റെ പെണ്‍ സുഹൃത്ത് ഷഹാന, ഭര്‍ത്താവ് ഷിഹാസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കൊലക്കുപയോഗിച്ച കത്തിയും വസ്ത്രങ്ങളും പോലീസ് കണ്ടെത്തി.

ജൂൺ 24 ന് രാത്രിയാണ് ആഷിക്കിനെ കണ്ണങ്ങാട്ട് പാലത്തിനു സമീപം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഷിക്കുമായുള്ള യുവതിയുടെ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രതികള്‍ മൊഴി നല്‍കി. .പോലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലലിലും കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കൊലക്കുപയോഗിച്ച കത്തിയും വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →