ടെഹ്‌റാന്‍: യുഎസ് ബോംബാക്രമണത്തിനു പിന്നാലെ ഇറാന്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് തങ്ങളുടെ ഏറ്റവും വലിയ മിസൈലെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ ഏറ്റവും വലിയ മിസൈല്‍ എന്ന് കരുതപ്പെടുന്ന ഖൊറംഷഹര്‍-4 മിസൈലാണ് ഇറാനിയന്‍ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിലുള്ളതെന്നാണ് സൂചന. ജൂൺ 22 ഞായറാഴ്ച നടത്തിയ ആക്രമണത്തിന് ഈ മിസൈല്‍ ഉപയോഗിച്ചതായി ഇറാന്‍ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇറാൻ ഞായറാഴ്ച രാവിലെ ഇസ്രയേല്‍ ലക്ഷ്യമിട്ട് നാല്‍പ്പതോളം മിസൈലുകള്‍ വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്.
.ഖൊറംഷഹര്‍-4 ഉള്‍പ്പെടെ നാല്‍പ്പതോളം മിസൈലുകള്‍ ഇറാന്‍ ഞായറാഴ്ച രാവിലെ ഇസ്രയേല്‍ ലക്ഷ്യമിട്ട് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ ചില മിസൈലുകള്‍ ഇസ്രയേലില്‍ ശക്തമായ പ്രഹരം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന കെട്ടിടങ്ങളുടെയും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്റെയും ഒട്ടേറെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടെല്‍ അവീവിലെ ഒരു സിവിലിയന്‍ പ്രദേശം, ഷോപ്പിങ് സെന്റര്‍, ബാങ്ക്, സലൂണ്‍ എന്നിവയുള്‍പ്പെടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
ഖൊറംഷഹര്‍-4 മിസൈലിന് 2,000 കിലോമീറ്റര്‍ ദൂരപരിധി
ഇറാന്‍ തൊടുത്ത ഖൊറംഷഹര്‍-4 മിസൈലിന് 2,000 കിലോമീറ്റര്‍ ദൂരപരിധിയുണ്ടെന്നാണ് പറയപ്പെടുന്നത്. 1,500 കിലോയോളം സ്‌ഫോടനസാമഗ്രികള്‍ വഹിക്കാനുള്ള ശേഷിയുണ്ട് ഇതിന്. 1980-കളില്‍ ഇറാന്‍-ഇറാഖ് യുദ്ധം നടന്നപ്പോള്‍ കനത്ത പോരാട്ടത്തിന് വേദിയായ ഖൊറംഷഹര്‍ നഗരത്തോടുള്ള ആദരസൂചകമായാണ് മിസൈലിന് ഈ പേരിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
.
