ആർജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു

കോഴിക്കോട്: ആർജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 50 അംഗ സംസ്ഥാന കമ്മിറ്റിയേയും ദേശീയ കൗൺസിലിലേക്ക് സംസ്ഥാനത്ത് നിന്ന് 20 പേരെയും തിരഞ്ഞെടുത്തു. അഡ്വ. തോമസ് മാത്യുവായിരുന്നു സംസ്ഥാന റിട്ടേണിങ് ഓഫീസർ.ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കേരളത്തിലെ ആർജെഡിയെ ശക്തിപ്പെടുത്തുമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.

ജൂൺ 25ന് എല്ലാ ജില്ലകളിലും മനുഷ്യാവകാശ സംരക്ഷണ യോഗങ്ങൾ സംഘടിപ്പിക്കും

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം മനുഷ്യാവകാശ സംരക്ഷണദിനമായി ആചരിക്കാൻ ആർജെഡി അഭ്യർഥിച്ചു. പൗരവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യവും പൂർണമായി നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥയിൽ സോഷ്യലിസ്റ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധം ഉജ്ജ്വലമായിരുന്നു. കേരളത്തിൽ സോഷ്യലിസ്റ്റ് വാദികളും ഇടതുപക്ഷ പാർട്ടികളും ഉൾപ്പെടെ മറ്റു പാർട്ടികളുടെ നേതാക്കളെല്ലാം തുറങ്കിലടക്കപ്പെട്ടു. മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ലംഘിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ജനാധിപത്യ വിശ്വാസികൾ ജാഗ്രതയോടെ നിലകൊള്ളണം. ജൂൺ 25ന് എല്ലാ ജില്ലകളിലും മനുഷ്യാവകാശ സംരക്ഷണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി. മോഹനൻ എംഎൽഎ, ഡോ. വറുഗീസ് ജോർജ്, ഡോ.എ. നീലലോഹിതദാസ് എന്നിവർ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന ചടങ്ങിൽ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →