വിമാനപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹഹം തിരിച്ചറിയാനായിട്ടില്ലെന്ന് റിപ്പോർട്ടുകൾ

ദില്ലി : രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി എട്ടുപേർ നൽകിയ സാംപിളുകൾ ഇനിയും പൊരുത്തപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. ജൂൺ 21 ശനിയാഴ്ച വൈകീട്ട് ആറുവരെയുള്ള കണക്കനുസരിച്ച് 247 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 232 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.

.വിമാനപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹവും തിരിച്ചറിയാനായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രഞ്ജിതയുടെ സഹോദരൻ രതീഷ് ജി നായർ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. ഫലം വൈകുന്നതിനാൽ അദ്ദേഹവും ഒരു ബന്ധുവും സ്ഥലത്ത് തുടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →