കോഴിക്കോട് ഓടയില്‍ കാല്‍ വഴുതി വീണ് ഒരാള്‍ മരിച്ചു

കോഴിക്കോട് | കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍ കാല്‍ വഴുതി വീണ് ഒരാള്‍ മരിച്ചു. തടമ്പാട്ടുതാഴം സ്വദേശി ഷമീര്‍ (46) ആണ് മരിച്ചത്. ജൂൺ 17 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വഴിയരികില്‍ നിന്ന ഷമീര്‍ സ്ലാബ്ബില്ലാത്ത ഓടയിലേക്ക് വഴുതിവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തടമ്പാട്ടുതാഴം ടൗണില്‍ റോഡിനോടുചേര്‍ന്നുള്ള ഓടയില്‍ വീണാണ് അപകടമുണ്ടായത്.

എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു

നിറയെ വെള്ളമുള്ള ഓടിയിലേക്ക് വീണ ഷമീര്‍ ഒഴുക്കില്‍ പെട്ട് ഓടയുടെ മൂടിയുള്ള ഭാഗത്തേക്ക് നീങ്ങിപ്പോകുകയും അതിനുള്ളില്‍ പെട്ടുപോവുകയുമായിരുന്നു. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →