അഹമ്മദാബാദ് | എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്.അഹമ്മദാബാദ് ബി ജെ മെഡിക്കല്‍ കോളജിലെ അതുല്യം ഹോസ്റ്റലില്‍ ജൂൺ 12 ന് ഉച്ചഭക്ഷണ സമയത്താണ് ദുരന്തം പറന്നെത്തിയത്. യുവ ഡോക്ടര്‍മാര്‍ ഉച്ചഭക്ഷണം കഴിക്കവെയാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് അവര്‍ക്കുമേല്‍ പതിച്ചത്. ഹോസ്റ്റല്‍ കെട്ടിടം പാടേ തകര്‍ന്നു. അപകടത്തില്‍ അഞ്ച് എം ബി ബി എസ് വിദ്യാര്‍ഥികള്‍ മരിച്ചുവെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ജൂൺ 13)അഹമ്മദാബാദില്‍ എത്തും.
വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. ഇതിന് പുറമെ യാത്രക്കാരല്ലാത്തവരും ദുരന്തത്തിന് ഇരയായിട്ടുണ്ട്. ഇന്ത്യന്‍ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ജൂൺ 13) അഹമ്മദാബാദില്‍ എത്തും.
അന്വേഷണത്തിന് യുഎസ്, ബ്രിട്ടീഷ് ഏജന്‍സികളുടെ സഹായവും ഇന്ത്യ തേടുന്നുണ്ട്.
അതേ സമയം അപകട കാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇന്നലെ വിമാനത്തിലെ പിന്‍ഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്സിനായി തെരച്ചില്‍ തുടരുകയാണ്. അന്വേഷത്തിന് വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി കേന്ദ്രം സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രം പഠനം നടത്തും. ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് യുഎസ്, ബ്രിട്ടീഷ് ഏജന്‍സികളുടെ സഹായവും ഇന്ത്യ തേടുന്നുണ്ട്.
.
