മസ്കുമായി സംസാരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ഡോണാൾഡ് ട്രംപ്

വാഷിങ്ടൺ: അസ്വാരസ്യങ്ങൾക്കിടയിൽ ഇലോൺ മസ്കുമായി ഫോണിൽ സംസാരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മസ്കുമായി സംസാരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ട്രംപുമായി മസ്ക് ഒരു ഫോൺകോൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേ​ഹം. വെളിവ്‌ നഷ്ടപ്പെട്ട ആളെയാണോ നിങ്ങൾ ഉദ്ദേശിച്ചതെന്നും തനിക്ക് ഇപ്പോൾ മസ്കിനോട് സംസാരിക്കാൻ പ്രത്യേകിച്ച് താൽപ്പര്യ മൊന്നുമില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇലോൺ മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്ന് ട്രംപ്

കാര്യക്ഷമതാ വകുപ്പിന്റെ ചുമതലയിൽനിന്ന് പടിയിറങ്ങിയ മസ്‌ക് ട്രംപിന്റെ നിയമങ്ങളിലൊന്നായ ‘വൺ ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെ കടന്നാക്രമിച്ചിരുന്നു. ബില്ലിനെ വെറുപ്പുളവാക്കുംവിധം മേച്ഛമെന്നായിരുന്നു മസ്‌ക് ആക്ഷേപിച്ചത്.ഉറ്റസുഹൃത്തും ഉപദേഷ്ടാവുമായ ഇലോൺ മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്ന് ട്രംപും തിരിച്ചടിച്ചു. മസ്‌കും താനും തമ്മിലുണ്ടായിരുന്നത് വളരെ നല്ല ബന്ധമായിരുന്നു. ഇനി അതുണ്ടാകുമോയെന്ന് അറിയില്ല. മറ്റാരെക്കാളും ബില്ലിന്റെ ഉള്ളടക്കവും പിന്നിലെ പ്രവർത്തനവും മസ്‌കിനറിയാം. പെട്ടെന്ന് അദ്ദേഹത്തിന് അത് പ്രശ്നമായിത്തീർന്നു. ട്രംപ് പറഞ്ഞു.

ട്രംപ് കാണിച്ചത് അങ്ങേയറ്റത്തെ നന്ദികേടാണെന്നും മസ്ക്

ഇതിനു മറുപടിയായി തിരഞ്ഞെടുപ്പിൽ താൻ പിന്തുണച്ചിരുന്നില്ലെങ്കിൽ ട്രംപ് പരാജയപ്പെടുമായിരുന്നുവെന്ന് മസ്കും പ്രതികരിച്ചു. ട്രംപ് കാണിച്ചത് അങ്ങേയറ്റത്തെ നന്ദികേടാണെന്നും മസ്ക് എക്സിൽ കുറിച്ചു. കലഹത്തിന് പിന്നാലെ പുതിയ രാഷ്ട്രീയപാർട്ടിയെ കുറിച്ചുള്ള ചർച്ച ഉയർത്തി ഇലോൺ മസ്‌ക് എക്‌സിൽ അഭിപ്രായ സർവേയും പങ്കുവെച്ചിരുന്നു. .

ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായ വാക്കുതർക്കങ്ങളിലേക്ക് നീങ്ങി

ഇരുവരും തമ്മിൽ സംസാരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും ട്രംപ് പരസ്യമായി ഇത് നിഷേധിക്കുകയും മസ്കിനെ വിമർശിക്കുകയും ചെയ്തു.മസ്കിന് തന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ, താൻ തയ്യാറല്ലെന്നും ട്രംപ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായ വാക്കുതർക്കങ്ങളിലേക്ക് നീങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും ഇരുവരും ഏറ്റുമുട്ടിയിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →