വെള്ളയമ്പലത്തുള്ള ജലസംഭരണികളില്‍ ശുചീകരണം ; ജൂൺ 5 വരെ ജലവിതരണത്തില്‍ തടസമുണ്ടാകുമെന്ന് വാട്ടർ അതോറിട്ടി

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലത്തുള്ള ജലസംഭരണികളില്‍ ശുചീകരണം തുടങ്ങി.ജൂൺ3 മുതല്‍ 5 വരെയാണ് ശുചീകരണം.ഈ സാഹചര്യത്തില്‍ 5 വരെ ജലവിതരണത്തില്‍ തടസമുണ്ടാകുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.

ഭാഗികമായാവും തടസമുണ്ടാവുക

കുര്യാത്തി സെക്ഷൻ പരിധിയിലുള്ള തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാല്‍, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയില്‍ വരുന്ന ശ്രീകണ്‌ഠേശ്വരം, പാല്‍കുളങ്ങര വാർഡുകളിലുമാണ് വിതരണം തടസപ്പെടുക.മൂന്ന് അറകളുള്ള ജലസംഭരണിയില്‍ ഓരോ അറയിലെയും ശുചീകരണം ഓരോ സമയത്തായതിനാല്‍ ഭാഗികമായാവും തടസമുണ്ടാവുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →