കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി |സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്. ഡെൽഹിയിൽ അദ്ദേഹം കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.ജൂൺ 3 ചൊവ്വാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ബുധനാഴ്ച ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും മുഖ്യമന്ത്രി കാണും. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ച

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതി മുഖ്യമന്ത്രി വീണ്ടും തേടും.
.
സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള അനുമതി തേടിയുള്ള ചര്‍ച്ചകളാണ് റെയില്‍വേ മന്ത്രിയുമായി നടത്തുകയെന്നാണ് വിവരം. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതി മുഖ്യമന്ത്രി വീണ്ടും തേടും. സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിക്കാണ് അനുമതി തേടാന്‍ ശ്രമിക്കുന്നത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയിലും റെയില്‍വേ മന്ത്രാലയവും തമ്മില്‍.നടന്ന ചര്‍ച്ചകള്‍ നേരത്തെ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കല്‍ കുറച്ച് ആകാശപാതക്കും ടണലിലൂടെയുള്ള ട്രാക്കിനും മുന്‍ഗണന നൽകും . അത് സംസ്ഥാനം ഔദ്യോഗിക നിര്‍ദേശമായി കേന്ദ്രത്തിനും റെയില്‍വെ ബോര്‍ഡിനും സമര്‍പ്പിച്ചിരുന്നു. .
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →