തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ

ബ്രസീലിയ: സ്വന്തം പാർട്ടിയിൽ നിന്നടക്കം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. ഏൽപ്പിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സമീപനം ലോകത്തെ അറിയിക്കാനുള്ള ഇന്ത്യയുടെ ആഗോള യജ്ഞത്തിന്റെ ഭാഗമായി ബ്രസീലിലെത്തിയപ്പോഴായിരുന്നു ശശി തരൂരിന്റെ പ്രതികരണം.പനാമ, ഗയാന, കൊളംബിയ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ശശി തരൂരും സംഘവും ഞായറാഴ്ച ബ്രസീലിൽ എത്തിയത്. ബ്രസീൽ സന്ദർശനം പൂർത്തിയാക്കിയ ശേഷം, അടുത്ത ആഴ്ച സർവ്വകക്ഷി സംഘം അമേരിക്കയിലേക്ക് തിരിക്കും.

ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇവിടുത്തെ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നതിലാണ്.

അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായങ്ങളും വിമർശനങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ ഘട്ടത്തിൽ അതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോൾ സഹപ്രവർത്തകരോടും വിമർശകരോടും മാധ്യമങ്ങളോടും സംസാരിക്കാൻ അവസരം ലഭിക്കും. ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സന്ദർശിക്കുന്ന രാജ്യങ്ങളിലും ഇവിടുത്തെ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നതിലുമാണ്. തരൂരിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →