കോഴിക്കോട്| കൂടരഞ്ഞിയില്‍ വീടിന് സമീപം പുലിയെ കണ്ട സംഭവത്തില്‍ പുലിയെ പിടികൂടാനായി ഇന്ന് (29.05.2025)കൂട് സ്ഥാപിക്കും. ഇന്നലെ പുലര്‍ച്ചെ ബാബു എന്നയാളുടെ വീടിന് സമീപമാണ് പുലി എത്തിയത്. പുലിയുടെ സാന്നിധ്യത്തില്‍ നായ കുരച്ചതോടെ മുറ്റത്ത് നിന്നിരുന്ന പുലി മറയുകയായിരുന്നു. പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
വനത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് ബാബുവിന്റെ വീട് സ്ഥിതിചെയ്യുന്നത്.
വിവരം അറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പുലിയെ പിടികൂടാന്‍ കൂടുവയ്ക്കാന്‍ തീരുമാനമാകുകയായിരുന്നു. വനത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് ബാബുവിന്റെ വീട് സ്ഥിതിചെയ്യുന്നത്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്.
