ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ വണ്ടി നിറുത്തി ഇറങ്ങി മാറിയതിനാല്‍ ആളപായമുണ്ടായില്ല. മേലേകുറ്റിമൂട് വെള്ളുമണ്ണടി തടത്തിരികത്ത് വീട്ടില്‍ മുഹമ്മദ് ഷാന്റെ കാറാണ് അഗ്നിക്കിരയായത്. മെയ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് കുറ്റിമൂട് മസ്ജിദിന് സമീപത്തായിരുന്നു സംഭവം.ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ എൻജിൻ ഭാഗത്ത് തീപിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ കാറിന്റെ ഭാഗങ്ങളെല്ലാം കത്തി നശിക്കുകയുമായിരുന്നു

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി .ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →