അബൂദബി | യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനായി യു എ ഇ ഒരുങ്ങി.അറബ് ആതിഥ്യ മര്യാദയും ഉന്നത ഡിപ്ലോമാറ്റിക് കൃത്യതയും സമന്വയിപ്പിച്ചുള്ള സ്വീകരണമാണ് ഒരുക്കുന്നത്.അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രത്യേക വി ഐ പി ടെർമിനലിൽ ആരംഭിക്കുന്ന ചടങ്ങുകളിൽ സൈനിക ഗാർഡിന്റെ അഭിവാദ്യവും ദേശീയ ഗാനങ്ങളുടെ ആലാപനവും ഉണ്ടാവും.
അവിടെ 21 തോക്കുധാരികളുടെ സല്യൂട്ട്, ഗാർഡ് അവതരണം എന്നിവ നടക്കും.
ഇമാറാത്തി ഗാർഡിന്റെയും അറേബ്യൻ കുതിരകളിലെ ഫർസാന്മാരുടെയും നേതൃത്വത്തിൽ ഔദ്യോഗിക വാഹനവ്യൂഹം ഖസർ അൽ വതനിലേക്ക് നീങ്ങും. അവിടെ 21 തോക്കുധാരികളുടെ സല്യൂട്ട്, ഗാർഡ് അവതരണം എന്നിവ നടക്കും. പ്രസിഡൻഷ്യൽ മജ്്ലിസിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കും. പരമ്പരാഗത ആതിഥ്യത്തിന്റെ പ്രതീകമായ ഖജൂറും കാപ്പിയും ഉൾപ്പെടുന്ന വിഭവങ്ങളൊരുക്കും..
ഒട്ടക, നാടോടി കലാ പ്രകടനങ്ങൾ ഉൾപ്പെടുന്ന സാംസ്‌കാരിക ഘടകങ്ങൾ ചടങ്ങുകൾക്ക് മിഴിവേകും. ആധുനികതയും പൈതൃകവും സമന്വയിപ്പിക്കുന്ന ഖസർ അൽ വതൻ, ഔദ്യോ ഗിക യോഗങ്ങൾ, വിരുന്നുകൾ, പ്രതീകാത്മക സമ്മാന വിനിമയങ്ങൾ എന്നിവയ്ക്കുള്ള നയതന്ത്ര കേന്ദ്രമാണ്. .
ശക്തമായ ഉഭയകക്ഷി ബന്ധങ്ങളിലേക്കുള്ള കവാടമായും സന്ദർശനം വിലയിരുത്തപ്പെടുന്നു.
ഇരുരാഷ്ട്രങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്ന പ്രദർശനങ്ങളും ഒരുക്കും.17 വർഷത്തിന് ശേഷമുള്ള ആദ്യ യു എസ് പ്രസിഡന്റ് സന്ദർശനമാണിത്. വളർന്നുവരുന്ന തന്ത്രപരമായ സഹകരണത്തിന്റെയും വ്യാപാരം, സാങ്കേതികവിദ്യ, സമാധാനം, നയതന്ത്രം എന്നീ മേഖലകളിൽ ശക്തമായ ഉഭയകക്ഷി ബന്ധങ്ങളിലേക്കുള്ള കവാടമായും സന്ദർശനം വിലയിരുത്തപ്പെടുന്നു. .