വിഴിഞ്ഞം: എൻജിൻ തകരാറുമൂലം കഴിഞ്ഞ അഞ്ച് ദിവസമായി പുറംകടലില്‍ തുടരുന്ന കപ്പല്‍ നന്നാക്കാൻ യന്ത്രങ്ങളെത്തി. പണി പൂർത്തിയാകുന്ന മുറയ്ക്ക് കപ്പലിന് തീരം വിടാൻ മാരിടൈം ബോർഡ് അനുമതി നല്‍കി. മെയ് 12ന് ഉച്ചയോടെയാണ് യന്ത്രഭാഗങ്ങള്‍ ക്രെയിനിന്റെ സഹായത്തോടെ കപ്പലിലേക്കെത്തിച്ചത്. ഇവഘടിപ്പിക്കുന്നതിന്ന് 6 മണികൂറോളം വേണ്ടിവരും. ഇതിനു ശേഷമാകും കപ്പല്‍ തീരം വിടുന്നത്
ഈജിപ്ഷ്യൻ ക്യാപ്ടനും13 ഇന്ത്യക്കാരുമുള്‍പ്പെടെ 26 ക്രൂവാണ് കപ്പലിലുള്ളത്..
. പുറംകടലില്‍ തുടരുന്ന എം.വി.സിറാ എന്ന കപ്പലിന്റെ എൻജിനിലെ കംപ്രസറാണ് ആദ്യം നന്നാക്കുന്നത്. ചെന്നൈയില്‍ നിന്ന് യു.എ.ഇയിലേക്ക് പോകുന്ന ഒഴിഞ്ഞ ബള്‍ക്ക് കാരിയർ കപ്പലാണ് യന്ത്രത്തകരാറിനെ തുടർന്ന് ബുധനാഴ്ച രാവിലെ പുറംകടലില്‍ നങ്കൂരമിട്ടത്. കോസ്റ്റ്ഗാർഡ് സേന പരിശോധന നടത്തി എത്രയുംവേഗം തീരം വിടാൻ നിർദ്ദേശിച്ചിരുന്നു.
ഈജിപ്ഷ്യൻ ക്യാപ്ടനും13 ഇന്ത്യക്കാരുമുള്‍പ്പെടെ 26 ക്രൂവാണ് കപ്പലിലുള്ളത്.വിഴിഞ്ഞം തീരത്ത് നിന്ന് ഏകദേശം 5 നോട്ടിക്കല്‍ മൈലിനപ്പുറമാണ് കപ്പല്‍ നങ്കൂരമിട്ടിട്ടുള്ളത്. മുൻകൂട്ടി വിവരം നല്‍കാതെ കപ്പല്‍ ഇവിടെ തുടർന്നത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിരുന്നു
