കണ്ണൂരിൽ മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു. ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 1 വ്യാഴാഴ്ച വൈകുന്നേരമാണ് പയ്യാവൂര്‍ ചമതച്ചാലില്‍ അപകടമുണ്ടായത്.

റോഡരികിലൂടെ മുത്തശ്ശിയും കുട്ടിയും നടന്നുപോകുന്നതിനിടെ പിറകില്‍നിന്ന് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കുട്ടി അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുത്തശ്ശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →