വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

മലപ്പുറം | മലപ്പുറം വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുഞ്ചക്കൊല്ലിയിലെ നെടുമുടിക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നെടുമുടിയുടെ കാലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാന നെടുമുടിയെ ആക്രമിച്ചത് . വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ട്. പുഞ്ചക്കൊല്ലിയിലെ വനത്തിനുള്ളിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →