സുല്‍ത്താന്‍ബത്തേരി: തെരുവുനായ്ക്കള്‍ പിന്തുടർന്ന പുളളിമാൻ വസ്ത്രവ്യാപാരകേന്ദ്രത്തിലേയ്ക്ക് ഓടിക്കയറി . ബത്തേരി ദൊട്ടപ്പന്‍കുളത്തെ ലൂയിസ് ഫിലിപ്പ് ബ്രാന്‍ഡ് ഷോറൂമിലേക്കാണ് മാന്‍ കയറിയത്. ഏപ്രിൽ 26 ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെയാണ് സംഭവം. തെരുവുനായ്ക്കള്‍ ഓടിവരുന്നതുകണ്ട് കടയിലേക്ക് ആള് കയറിയപ്പോള്‍ മാനും കയറുകയായിരുന്നു. ചിലയിടങ്ങളില്‍ കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചശേഷം മാന്‍ ട്രയല്‍ മുറിയിലേക്കാണ് കയറിയത്.ചില്ലുകളില്‍ തട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റിലുമുള്ള കണ്ണാടിച്ചില്ലുകളില്‍ അതിന്റെ പ്രതിബിംബം കണ്ടതോടെ അവിടെത്തന്നെ നില്ക്കുകയായിരുന്നു. കാട്ടിൽ നിന്ന് പുറത്തിറങ്ങി കൂട്ടം തെറ്റിയ മാന്‍ തെരുവുനായക്കളുടെ മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
ബത്തേരിയുടെ സമീപപ്രദേശങ്ങളിൽ മാനുകള്‍ റോഡിലേക്കിറങ്ങുന്നത് പതിവായിട്ടുണ്ട്.
.കടയിലുള്ളവര്‍ ഉടന്‍ വനംവകുപ്പിനെ വിവരമറിയിച്ചു. അരമണിക്കൂറോളം കഴിഞ്ഞ് ബത്തേരി ആര്‍ആര്‍ടി സംഘമെത്തും വരെയും മാന്‍ മുറിക്കുള്ളില്‍ നിന്നു. അഞ്ചംഗ സംഘം വലയെറിഞ്ഞ് മാനിനെ പിടികൂടി പിന്നീട് കാട്ടില്‍ വിട്ടയച്ചു. സംഭവമറിഞ്ഞ് നിരവധിയാളുകളും കടയുടെ മുന്നിലെത്തിയിരുന്നു. ബത്തേരിയുടെ സമീപപ്രദേശങ്ങളിലായി മാനുകള്‍ റോഡിലേക്കിറങ്ങുന്നത് പതിവായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കെഎസ്ഇബി സബ്‌സ്റ്റേഷന് സമീപം മാന്‍ റോഡിലേക്ക് ചാടിയതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റിരുന്നു
