മാർപാപ്പയെ അനുസ്മരിച്ച് മമ്മൂട്ടി : കുലീനനായ ഒരു ആത്മാവിനെ ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു

മാർപാപ്പയെ അനുസ്മരിച്ച് മമ്മുട്ടി.സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചത്. “ഇന്ന് ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നെന്നേക്കുമായി നിലകൊള്ളും. അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു.” മമ്മൂട്ടി എഴുതി.

ചരിത്രം തിരുത്തിക്കുറിച്ചാണ്‌ 2013 മാർച്ച് 13-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത്‌ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാൻസിസ് മാർപാപ്പ എന്നറിയപ്പെട്ട മാരിയോ ബെർഗോളിയ. 1,272 വർഷങ്ങൾക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം ഏപ്രിൽ 21 ന് രീവിലെ 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →