ന്യൂ ഡൽഹി : മുർഷി ബാദിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതി നീചമായ ആക്രമത്തിന്റെ പാശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഏപ്രിൽ 22 ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. പശ്ചിമ ബംഗാള്‍ നിവാസികളായ ദേവദത്ത മാജിയും മണി മുഞ്ജലും ആണ് ഹർജി നല്‍കിയത്.2022 മുതല്‍ 2025 ഏപ്രില്‍ വരെ സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ മാജിയും മുഞ്ജലും ഹർജിയില്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് മുർഷിദാബാദില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി രൂപീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
പൗരന്മാരുടെ ജീവിതം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശം നല്‍കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു.
അക്രമബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും പൗരന്മാരുടെ ജീവിതം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശം നല്‍കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു. വഖഫ് ഭേദഗതിനിയമത്തിനെതിരായ പ്രതിഷേധങ്ങളെ ത്തുടർന്ന് ബംഗാളില്‍ മുസ്‌ലീങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി കേള്‍ക്കുന്നത് ജസ്റ്റിസുമാരായ ഭൂഷണ്‍ ആർ ഗവായി, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആണ്.
ഹോളി ആഘോഷത്തിനിടെ കല്ലെറിഞ്ഞതും മറ്റ് സംഭവങ്ങളും ഹർജിയില്‍ എടുത്തുകാണിച്ചിട്ടുണ്ട്.
മുർഷിദാബാദ് അക്രമത്തില്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചായിരുന്നുവെന്ന് ഹർജിയില്‍ ആരോപിക്കുന്നു. ഏപ്രില്‍ 6 ന് കൊല്‍ക്കത്തയില്‍ രാമനവമി ദിനത്തിലെ അക്രമവും ബിർഭൂമില്‍ ഹോളി ആഘോഷത്തിനിടെ കല്ലെറിഞ്ഞതും മറ്റ് സംഭവങ്ങളും ഹർജിയില്‍ എടുത്തുകാണിച്ചിട്ടുണ്ട്. സന്ദേശ്ഖലിയിലെ അക്രമവും പ്രാദേശിക ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷാജഹാൻ ഷെയ്‌ക്കിനെതിരെ ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങളും ഹർജിയില്‍ പരാമർശിച്ചിട്ടുണ്ട് .
.
