കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ ധൈര്യത്തിൻ്റെയും ദീപസ്തംഭമായിരുന്നു മാർപാപ്പ : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി | കാലം ചെയ്ത കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ചും അനുശോചനമറിയിച്ചും നേതാക്കൾ. കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ സ്ഥൈര്യത്തിൻ്റെയും ദീപസ്തംഭമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. .

പ്രമുഖരുടെ അനുശോചന സന്ദേശങ്ങളിലൂടെ .

പ്രധാനമന്ത്രി നരേന്ദ്ര മോദി

കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ ധൈര്യത്തിൻ്റെയും ദീപസ്തംഭമായിരുന്നു മാർപാപ്പ. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. ഈ വേളയിൽ, ആഗോള കത്തോലിക്കാ സമൂഹത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണ്. മാർപാപ്പയെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ എന്നും എപ്പോഴും ഓർമിക്കും. .

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

കാരുണ്യത്തിൻ്റെയും നീതിയുടെയും സമാധാനത്തിൻ്റെയും ആഗോള ശബ്ദമായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹം അടിച്ചമർത്തപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു. അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ചു. സ്നേഹത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പമാണ് എൻ്റെ ചിന്തകൾ.
.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപാപ്പയാണ് അദ്ദേഹം. അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം ഫ്രാൻസിസ് മാ‍‍ർപാപ്പ നയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →