മഞ്ഞപ്പിത്ത ഭീഷണി : നടപികൾ കർശനമാക്കി ആരോ​ഗ്യ വകുപ്പ്

നാദാപുരം : മഞ്ഞപിത്ത ഭീഷണി നിലനിൽക്കുന്ന വാണിമേൽ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി ആരോ​ഗ്യ വകുപ്പ്. . ഹോട്ടലുകള്‍ , ബേക്കറികള്‍ , ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന കർശനമാക്കിയത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരണം നടത്താതിരുന്ന സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.ശുചിത്വം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴയും നോട്ടീസും നൽകി.

.മാലിന്യങ്ങള്‍ വേർതിരിച്ചു സംസ്കരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് നോട്ടീസ് .

പുകയില നിയന്ത്രണ നിയമപ്രകാരം നിയമാനുസൃത ബോർഡ് സ്ഥാപിക്കാത്ത വാണിമേല്‍ പെട്രോള്‍ പമ്പിന്‌ പിഴ ചുമത്തി. സ്ഥാപന പരിസരം ഉടൻ വൃത്തിയാക്കാൻ നിർദ്ദേശിച്ചു. ബേക്കറി നിർമ്മാണ യൂണിറ്റ് ഡീ-ബേക്ക്സ് എന്ന സ്ഥാപനത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേർതിരിച്ചു സംസ്കരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് നോട്ടീസ് നല്‍കി. 16 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.ഭൂമിവാതുക്കലിലെ ഹോട്ടല്‍ ന്യൂ അജ്മീർ എന്ന സ്ഥാപനത്തിന് സമീപത്ത് കൂട്ടിയിട്ട സിഗരറ്റിന്‍റെയും മറ്റും അവശിഷ്ടങ്ങള്‍ ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു.

ഭക്ഷണവും ,കുടിവെള്ളവും ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം

മഞ്ഞപ്പിത്ത രോഗബാധ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ആഘോഷ വേളകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണവും ,കുടിവെള്ളവും ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് മെഡിക്കല്‍ ഓഫീസർ ഡോ: സഫർ ഇഖ്ബാല്‍ അറിയിച്ചു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നല്‍കി. ജൂനി: ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ സി.പി. സതീഷ് , കെ . എം. ചിഞ്ചു എന്നിവർ പങ്കെടുത്തു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →