ഛത്തീസ്ഗഢിൽ ക്രൈസ്ത‌വ വേട്ട നിത്യസംഭവം : 2024-ൽ 150 അതിക്രമങ്ങൾ

കോഴിക്കോട് |നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ക്രൈസ്തവ ന്യൂനപക്ഷത്തിനു നേർക്ക് നിരന്തരം ആക്രമണം അഴിച്ചുവിടുകയാണെന്ന് പേര് വെളിപ്പെടുത്താത്ത മലയാളി സുവിശേഷ പ്രവർത്തക.പാസ്റ്റർ മാരെയും മിഷനറിമാരെയും സുവിശേഷകരെയും ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുയും ചെയ്യുന്നത് പതിവാണ്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ക്രിസ്ത്യൻ ആരാധനാലയങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും നിരവധി ചർച്ചുകൾ തകർക്കപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തുന്നു.

പോലീസ് നോക്കുകുത്തിയാണ്.

ലിബർട്ടി കമ്മീഷൻ ഓഫ് ഇവാഞ്ചലിക്കൽ ഫെല്ലോഷിപ് കഴിഞ്ഞ മാസം പുറത്തുവിട്ട റിപോർട്ട് സത്യമെന്ന് സ്ഥിരീകരിച്ച് ഛത്തീസ്ഗഢ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രി സ്ത്യൻ മിഷനറിമാർ പറയുന്നു. പോലീസ് നോക്കുകുത്തിയാണ്. സംഘ്‌പരിവാർ ആണ് ഗ്രാമങ്ങളിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അവർ കൂട്ടി ചേർത്തു. .

മതപരിവർത്തന നിരോധന നിയമം സംസ്ഥാനത്ത് നടപ്പാക്കിയത് ക്രിസ്ത്യൻ മിഷനറിമാരെ ഉന്നംവെച്ചാണ്

ഗ്രാമീണ ജനത വിദ്യാഭ്യാസം നേടുന്നതിൽ സംഘ്‌പരിവാറിന് താത്പര്യമില്ല. അവർ വിദ്യാഭ്യാസം നേടിയാൽ വോട്ട് ബേങ്ക് നഷ്ടപ്പെടുമെന്ന പേടിയാണ് ബി ജെ പിക്ക്. മതപരിവർത്തന നിരോധന നിയമം സംസ്ഥാനത്ത് നടപ്പാക്കിയത് ക്രിസ്ത്യൻ മിഷനറിമാരെ ഉന്നംവെച്ചാണ്. പല മലയാളി പാസ്റ്റർമാരും രഹസ്യ ജീവിതമാണ് നയിക്കുന്നത്. പരസ്യമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. അറസ്റ്റിലാകുന്ന ക്രിസ്ത്യൻ മതപ്രചാരകർക്കെതിരെ മതപരിവർത്തന നിരോധന നിയമം മാത്രമല്ല, ജാമ്യം കിട്ടാതിരിക്കാനായി ലഹരിയും പീഡനവുമുൾപ്പെടുയുള്ള കുറ്റങ്ങൾ പോലീസ് ചുമത്തുകയും ചെയ്യുന്നു.

2024ൽ ക്രൈസ്തവർക്കു നേരെ നടന്നത് 864 അതിക്രമങ്ങൾ

ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ചെറിയൊരു ശതമാനം മാത്രമേ പുറം ലോകം അറിയുന്നുള്ളൂ. 2024ൽ ക്രൈസ്തവർക്കു നേരെ നടന്ന 864 അതിക്രമങ്ങളിൽ 150ഉം ഛത്തീസ്ഗഢിലാണ്. 188 സംഭവങ്ങളുമായി ഉത്തർ പ്രദേശ് ആണ് മുന്നിൽ. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →