കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി പരാതി

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്‌സാപ്പ് വഴി ചോര്‍ത്തിയതായി പരാതി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് കോളജിലെ പരീക്ഷാ കേന്ദ്രം സര്‍വകലാശാല മാറ്റി.ഏപ്രില്‍ രണ്ടിന് നടത്തിയ സര്‍വകലാശാലാ സ്‌ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. മുന്‍ ദിവസങ്ങളിലെ ചോദ്യപേപ്പറുകളും വാട്ട്‌സാപ്പില്‍ പങ്കുവച്ചതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ സിന്‍ഡിക്കേറ്റ് സമിതിയെ വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനെതിരെയാണ് സര്‍വകലാശാല ജില്ലാ പോലീസ് മേധാവിക്കും ബേക്കല്‍ പോലീസിലും പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →