5 മാസം വാലിഡിറ്റിയുള്ള മികച്ചൊരു റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍ 

ദില്ലി : അഞ്ച് മാസത്തെ വാലിഡിറ്റിയില്‍ മികച്ചൊരു റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍. 397 രൂപയുടെ ഈ പ്ലാനിന് 150 ദിവസമാണ് വാലിഡിറ്റി. ഇന്ന് വിപണിയിലുള്ള ഒരു സ്വകാര്യ ടെലികോം കമ്പനിയും ഈ നിരക്കില്‍ ഇത്രയും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല. വാലിഡിറ്റി മാത്രമല്ല 30 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളിങ്, ദിവസേന 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉപഭോക്താവിന് ലഭിക്കും.

ശ്രദ്ധിക്കുക, ഈ റീച്ചാര്‍ജ് ചെയ്ത് ആദ്യ ഒരു മാസം മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഈ 30 ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ആവശ്യാനുസരണം ഡാറ്റയും ടോക്ക് ടൈമും റീച്ചാര്‍ജ് ചെയ്യാം. ഒരു സിംകാര്‍ഡ് ദീര്‍ഘകാലം സജീവമാക്കി നിര്‍ത്തുന്നതിന് ഏറെ ലാഭകരമായ പ്ലാന്‍ കൂടിയാണിത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →