കോൺഗ്രസിനേയും മറികടന്ന് സിപിഎം ; മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു : രാജീവ് ചന്ദ്രശേഖർ

കോട്ടയം: അഴിമതിയിൽ കോൺഗ്രസിനേക്കാൾ മുന്നിലാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസ് മുതൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ടുവരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നില്ക്കുന്നു.

സ്വർണ്ണക്കടത്ത് മുതൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അനധികൃത സ്വത്ത് സമ്പാദനവും മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസും വരെ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ടുവരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നില്ക്കുന്നു. .അഴിമതിയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്ന കോൺ​ഗ്രസ് സർക്കാരുകളെയും മറികടക്കുകയാണ് ഇടതുപക്ഷ സർക്കാർ. കോൺ​ഗ്രസും ഇടതുപക്ഷവും ചേ‍ർന്ന് അഴിമതി കേരള രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാറ്റി. അഴിമതി ഭരണമല്ല, വികസിത കേരളമാണ് നമുക്ക് വേണ്ടത്, രാജീവ് ചന്ദ്രശേഖർ പറഞ്ഞു…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →