ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തിൽ അദ്ധ്യാപകനെ പിരിച്ചുവിടാൻ സാദ്ധ്യത

തിരുവനന്തപുരം | എംബിഎ ഉത്തരക്കടലാസുകള്‍ അദ്ധ്യാപകനില്‍ നിന്നും നഷ്ടപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാല നിയമിച്ച സമിതി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അദ്ധ്യാപകന്‍ ഉത്തരക്കടലാസ് ബൈക്കില്‍ പാലക്കാട്ടേക്ക് കൊണ്ടുപോയത് വീഴ്ചയാണെന്ന് അന്വേഷണ സമിതി കണ്ടെത്തി.സംഭവത്തില്‍ പൂജപ്പുര ഐസിഎം കോളജിലെ ഗസ്റ്റ് ലക്ചററായ അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും.

വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്

ഇക്കാര്യത്തില്‍ .പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് കോളജില്‍ നിന്ന് ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .2022-2024 എംബിഎ ഫിനാന്‍സ് ബാച്ചിലെ പ്രോജക്ട് ഫിനാന്‍സ് വിഷയത്തിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. ഉത്തരക്കടലാസ് നഷ്ടമായതോടെ ഈ വിഷയത്തിന്റെ പുനഃപരീക്ഷ നടത്തിയിരുന്നു. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാര്‍ഥികളില്‍ 65 പേരാണ് പരീക്ഷക്കെത്തിയത്.പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവര്‍ക്ക് 22ന് വീണ്ടും പരീക്ഷ നടത്തും. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →