ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു

അമരാവതി|ആന്ധ്രയിലെ ശ്രീകാകുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. ഫലക്നുമ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ ബോഗികളാണ് വേര്‍പെട്ടത്. തെലങ്കാനയിലെ സെക്കന്തരാബാദില്‍ നിന്ന് ഹൗറയിലേക്ക് പുറപ്പെട്ട ട്രെയിനിലെ ബോഗികളാണ് വേര്‍പെട്ടത് .സംഭവത്തെതുടര്‍ന്ന് ഇതുവഴി വരുന്ന നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. ആന്ധ്രയിലെ ശ്രീകാകുളത്തെ പലാസയ്ക്കും മന്ദസയ്ക്കും ഇടയില്‍വച്ചാണ് ബോഗികള്‍ വേര്‍പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →