ആലപ്പുഴ: സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവച്ച നൂറനാട് വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകള്‍ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് തിരികെ ലഭിച്ചു. ഇടപ്പോണ്‍ സ്വദേശിനിയുടെ യോഗ്യത സർട്ടിഫിക്കറ്റുകളാണ് കോളേജ് അധികൃതർ തടഞ്ഞുവച്ചിരുന്നത്. ന്യൂനപക്ഷ കമ്മീഷൻ കളക്ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന സിറ്റിംഗിലാണ് പരാതികള്‍ പരിഗണിച്ചത്.
കമ്മീഷനു മുമ്പില്‍ വന്ന അഞ്ച് പരാതികളില്‍ ഒരു പരാതി തീർപ്പാക്കി
.
ആലപ്പുഴ തിരുവമ്പാടി സ്വദേശിക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ പരാതിക്കാരനെ നേരില്‍ കേട്ടതിനുശേഷം, റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. കമ്മീഷനു മുമ്പില്‍ വന്ന അഞ്ച് പരാതികളില്‍ ഒരു പരാതി തീർപ്പാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം എ.സൈഫുദ്ധീനാണ് പരാതികള്‍ പരിഗണിച്ചത്. മറ്റ് മൂന്ന് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വച്ചു
