പാലക്കാട് | വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് 45 പവന്റെ സ്വര്‍ണം കവര്‍ന്നു. പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ശങ്കരന്‍കണ്ണന്‍തോട് പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. .വീട്ടിലെ മുകളിലെ നിലയില്‍ ലോക്കറില്‍ സൂക്ഷിച്ച ആഭരണമാണ് കവര്‍ന്നത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങളും ലഭിച്ചു. ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. വീട്ടില്‍ പോലീസ് പരിശോധന നടത്തി.
സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു.
ഏപ്രിൽ 3 വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം നടന്നതായി പറയുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. .