വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കും: പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്

ചെന്നൈ | വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. ചര്‍ച്ചയില്‍ നിന്ന് മാറി നില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധുരയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച എംപിമാരോടു തിരികെ എത്താന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കി. കെ രാധാകൃഷ്ണന്‍ അടക്കമുള്ള എംപിമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. .

ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജുവാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ബില്‍ ഏപ്രിൽ 2 ബുധനാഴ്ച ഉച്ചക്ക് ലോക്സഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →