തിരുവനന്തപുരം| തിരുവനന്തപുരം പാളയം യൂണിവേഴ്‌സിറ്റി കോളജ് മെന്‍സ് ഹോസ്റ്റലില്‍ നടത്തിയ എക്‌സൈസ് റെയ്ഡിൽ 20 ഗ്രാം കഞ്ചാവ് പിടികൂടി. നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് . ഹോസ്റ്റലിലെ 15 മുറികളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.
പരിശോധന ഇപ്പോഴും തുടരുകയാണ്.
രഹസ്യ വിവരത്തെ തുടര്‍ന്ന് 2024 ഏപ്രിൽ 1 ന് എക്‌സൈസ് സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്. കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളജ് ഹോസ്റ്റലിലും എക്‌സൈസ് പരിശോധന നടത്തിയത്. .