ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ ചിലർ വ്യാജപ്രചാരണം നടത്തുന്നതായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാർലമെന്‍റിന്‍റെ ഈ സെഷനില്‍ ബില്‍ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമായി നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യപരമായി തന്നെയാണ് ഈ ബില്‍ കൊണ്ടുവരുന്നത്.
ബില്ല് പൂർണമായും മുസ്‌ലിം വിരുദ്ധതയാണ് അവതരിപ്പിക്കുന്നതെന്ന വ്യാജപ്രചാരണം സജീവമാണ്. എന്നാല്‍ വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണ് ചെയ്യുന്നതെന്നും റിജിജു വ്യക്തമാക്കി. ബില്ലില്‍ ചർച്ച നടത്തിയായിരിക്കും അവതരിപ്പിക്കുക. ബില്ലുമായി ബന്ധപ്പെട്ട് നീണ്ട ചർച്ചകള്‍ പാർലിമെന്‍ററി സമിതിയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. ജനാധിപത്യപരമായി തന്നെയാണ് ഈ ബില്‍ കൊണ്ടുവരുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലും ഇതേ രീതിയിലാണ് വ്യാജപ്രചാരണം നടക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു
