കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.മാർച്ച് 30 ഞായറാഴ്ച രാത്രി 11ഓടെ പൂജപ്പുര സെൻട്രൽ ജയിലിന്റെ കോമ്പൗണ്ടിലുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ഗാനമേള നടക്കുന്നതിനിടെയാണ് പ്രശ്‌നമുണ്ടായത്.ജഗതി സ്വദേശിയും നിരവധി ക്രിമിനൽ കേസിൽ പ്രതിയുമായ പന്തം ജയൻ (42), ജയന്റെ സഹോദരനും നിരവധി കേസുകളിൽ പ്രതിയായ പ്രദീപ് (46), ദിനേശ് (30) എന്നിവരാണ് അറസ്റ്റിലായത്.

ആക്രമണത്തിന്റെ ആഘാതത്തിൽ അനീഷിന്റെ മൂക്കിന്റെ അസ്ഥി തകർന്നു.

പന്തം ജയൻ ഉൾപ്പെടുന്ന സംഘം എത്തി, മദ്യലഹരിയിൽ ഡാൻസ് കളിച്ചു. ഇത് തടയാൻ ശ്രമിച്ച ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എസ്.എൽ. അനീഷിന്റെ മുഖത്ത് ജയൻ തലകൊണ്ട് ശക്തിയായി ഇടിച്ചു. ഈ ആക്രമണത്തിന്റെ ആഘാതത്തിൽ അനീഷിന്റെ മൂക്കിന്റെ അസ്ഥി തകർന്നു.

.. അനീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

അറസ്റ്റിലായ പ്രതികൾ നേരത്തെ തന്നെ വിവിധ കേസുകളിൽ പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞവരായിരുന്നു. ഉത്സവം നടക്കുന്നതിനാൽ ക്ഷേത്രപരിസരത്ത് പുറത്തുനിന്നുള്ളവരെയും പ്രവേശിപ്പിച്ചിരുന്നു. അതിനിടയിലാണ് അക്രമം നടന്നത്. നിലവിൽ എസ്.എൽ. അനീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →