19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് വിലകുറച്ചു

ന്യൂഡല്‍ഹി | ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടെ എല്‍പിജിയെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസമായി പാചക വാതക വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്. കൊച്ചിയില്‍ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകള്‍ ലഭിക്കുക. ഡല്‍ഹിയില്‍ പുതുക്കിയ വില പ്രകാരം സിലിണ്ടറിന് 1,762 രൂപയാണ് വില..

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലെ മാറ്റങ്ങളും മറ്റ് ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വിലയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.അതേസമയം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ നിലവില്‍ മാറ്റമില്ലാതെ തുടരുകയാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →