ഹരിപ്പാട്: ഇന്ത്യൻ ഹൗഡിനി എന്നറിയപ്പെടുന്ന മജീഷ്യൻ സാമ്രാജ് ആയപറമ്പ് ഗാന്ധിഭവൻ സ്നേഹ വീട്ടിലെത്തി ജാല വിദ്യകള്‍ അവതരിപ്പിച്ചു. മെന്റലിസത്തിലൂടെ അവിസ്മരണീയമായ കാഴ്ചകളും ഒരുക്കി. ഒരു മണിക്കൂർ നീണ്ടുനിന്ന മാജിക് ഷോ എല്ലാവരെയും സന്തോഷത്തിലാഴ്ത്തി.
ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വച്ച് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജി. രവീന്ദ്രൻ പിള്ള, പ്രണവം ശ്രീകുമാർ, അഭിലാഷ് ഭാർഗവൻ, അബ്ബാ മോഹൻ, അജിത്ത് കൃപ, ഹരികുമാർ എന്നിവർ ചേർന്ന് സാമ്രാജിന് ആദരവ് സമ്മാനിച്ചു.